Rifa Salman എഴുതുന്ന പുസ്തകാസ്വാദന കുറിപ്പ്
Rifa Salman (8 A )
G H S S പട്ടിക്കാട്
കണ്ണ്
ആസ്വാദനക്കുറിപ്പ്
വായിച്ചാൽ ഒരു തുള്ളി കണ്ണുനീർ വീഴ്ത്തുന്ന പുസ്തകം. അതെ കവി പോൾ കല്ലനോട് എഴുതിയ ലളിതവും മനോഹരവുമായ കൃതിയാണ് കണ്ണ്. കണ്ണ് അത് നമുക്ക് ദൈവം നൽകിയ വലിയൊരു അനുഗ്രഹമാണ്. കണ്ണില്ലാതെ എത്രയോ മനുഷ്യർ ഇരുട്ടിൽ നിന്ന് ഒരല്പം വെളിച്ചം കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. അപ്പോൾ കണ്ണിന് കാഴ്ചയുള്ള നമ്മൾ എത്രയോ ഭാഗ്യവാന്മാർ....
സ്നേഹമതിയായ ഒരു അധ്യാപികയും വിദ്യാർത്ഥിയും ആണ് ഈ കൃതിയിലെ മുഖ്യ കഥാപാത്രങ്ങൾ. സ്നേഹസമ്പന്നയായ ടീച്ചറും വികൃതിയായ കുട്ടിയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അകക്കണ്ണ് നൽകുന്നതാണ്. വേണു എന്ന വികൃതി കുട്ടി ക്ലാസ്സിൽ കുസൃതിത്തരങ്ങൾ കാട്ടിയിരുന്നു. അതൊന്നും കരുതി കൂട്ടിയല്ല അവൻ ചെയ്യുന്നത്. ക്ലാസ്സിൽ പെൻസിൽ എറിഞ്ഞു കളിക്കുന്ന സംഭവത്തിനിടയിൽ കണ്ണ് നഷ്ടപ്പെടുന്ന വേണുവിന് സുലോചന ടീച്ചറിലൂടെ പുതിയ ലോകം തുറന്നു കാണിക്കുന്നു. സുലോചന ടീച്ചർ അത്രയേറെ ത്യാഗം സഹിച്ചാണ് സ്വന്തം കണ്ണ് തന്നെ ബലി നൽകാൻ തയ്യാറായത് . ആ ഹൃദയങ്ങളിൽ ടീച്ചറിന്റെ ദയ നമുക്ക് കാണാം. ബാല മനസ്സുകൾക്ക് കൗതുകമേകുന്ന പോൾ കല്ലനോട് രചിച്ച
മനോഹരമായ ഈ കൃതി കുട്ടികളെ നന്മയിലേക്ക് കൈപിടിച്ചു ഉയർത്തും......
ഉയർത്തട്ടെ......
Rifa Salman 8A

Good
ReplyDeleteമനോഹരമായ ആസ്വാദനക്കുറിപ്പ്
ReplyDeleteഹൃസ്വമായ വാക്കുകളിൽ
നന്നായി പരിചയപ്പെടുത്തി
അഭിനന്ദനങ്ങൾ
ഇനിയും നന്നായി എഴുതാനാവട്ടെ - ആശംസകൾ