മികവാർന്ന മാതൃകാ പ്രവർത്തനങ്ങളുമായി ഗൈഡ്സ് യൂണിറ്റ്
പട്ടിക്കാട് ഗവൺമെന്റ് സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് രണ്ടാം വർഷത്തിലേക്ക്. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ അടുക്കളത്തോട്ടം നിർമ്മിച്ചുകൊണ്ടാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ അടുക്കളയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. അസുഖം മൂലം കാൽമുറിച്ച് മാറ്റേണ്ടി വന്ന ഒരു കുട്ടിയുടെ മുത്തശ്ശിയെ സഹായിക്കാനായി ഭീമമായ തുക ശേഖരിച്ച് നൽകാനും അംഗങ്ങൾ നേതൃത്വം നൽകി.മാനസിക വെല്ലുവിളികൾ നേരിടുന്ന ആളുകളെ സംരക്ഷിക്കുന്ന ആകാശ പറവകൾ എന്ന സ്ഥാപനം സന്ദർശിക്കുന്നതിനു മുന്നോടിയായി ഭക്ഷ്യവിഭവങ്ങളും അവശ്യസാധനങ്ങളും ശേഖരിക്കുന്നതിന് നേതൃത്വം നൽകിയതിലൂടെ കുറെയധികം സാധനങ്ങൾ യുപി വിഭാഗം കുട്ടികളിൽ നിന്നും ശേഖരിക്കാനായി. കൂടാതെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പൂർണമായ സഹകരണം ഇവർ ഉറപ്പു നൽകാറുണ്ട്





Comments
Post a Comment