നിവേദ്യ സി പി എഴുതുന്ന കവിത
നിവേദ്യ സി പി 9H
G H S S PATTIKKAD
പ്രതീക്ഷ
വ്യാകുലതകൾക്കുമേൽ വിരൽചൂണ്ടുന്നതാരോ
പുലരുമോ പൂക്കുമോ
പതിവാകുമോ
പ്രാണനാം നിന്നെ പിരിയുമോ
ഉണരുന്നതാർക്കോ ഉയിരായ് ഉണർവായ്
കാക്കുന്നതെന്തോ
ശാപമായ് ശലഭമായ്
വിധിതൻ വീക്ഷണം
മായയായ് മറയായ്
ചേരുന്നതെന്നോ
നിനവാം നിന്നെ നിഴലായ് തിരയാം
തളരും നേരം താങ്ങായ് കാക്കാം
- നിവേദ്യ സി പി

Comments
Post a Comment