അവധിക്കാലത്തെ അറിവുകൾ
HANYA V P (6 B ),GHSS PATTIKKAD
------------------------------------------------------------------
അവധിക്കാലത്തെ അറിവുകൾ
ഈ അവധിക്കാലം എങ്ങനെ തള്ളിനീക്കും എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. എന്നാൽ ഈ അവധിക്കാലം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറി . കാരണം എന്റെ ഓരോ ദിവസവും എന്നെ ഓരോരോ കാര്യങ്ങളാണ് പഠിപ്പിച്ചു കൊണ്ടിരുന്നത്. എനിക്ക് ഏറ്റവും കൂടുതൽ അറിവുകൾ നേടാൻ പറ്റിയ അവസരം യാത്രകൾ തന്നെയാണ് എന്ന് ഞാൻ ഇതിലൂടെ തിരിച്ചറിഞ്ഞു. ഇത് വെറും ഒരു യാത്രയല്ല മറിച്ച് കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള യാത്ര.... ആ യാത്ര എന്നും, എന്നെന്നും എന്റെ മനസ്സിൽ ഒരു മനോഹരമായ ഓർമ്മയായി തന്നെ നിലനിൽക്കും. നമുക്ക് ലഭിക്കുന്ന ഓരോ അറിവുകളും പ്രകൃതിയുമായുള്ള ബന്ധമുള്ളതാണ്. അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും മൂല്യങ്ങൾ നിറഞ്ഞതാണ്. ഈ യാത്രയിലൂടെ എനിക്ക് മനസ്സിലായത് അറിവ് എന്നത് കേവലം പുസ്തകത്തിൽ ഒതുങ്ങുന്നതല്ല മറിച്ച് നമ്മുടെ മുമ്പിൽ വിശാലമായ ഒരു ലോകം തന്നെയുണ്ട്. അത് നാം മനസ്സിലാക്കണമെങ്കിൽ തീർച്ചയായും യാത്രയിലൂടെ തന്നെ സാധിക്കുകയുള്ളൂ. ഞാൻ മുൻപ് പഠിച്ചതും ഇനി പഠിക്കാൻ ഇരിക്കേണ്ടതുമായ ഒരുപാട് അറിവുകൾ എനിക്ക് പ്രകൃതിയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ച് യാത്ര പോകാൻ ആണ് എനിക്കിഷ്ടം. അതിശയോക്തി തോന്നുന്ന ചില കാര്യങ്ങൾ കുടുംബത്തിലെ മുതിർന്നവരോട് ഞാൻ ചോദിച്ചറിഞ്ഞു. യാതൊരു മുഷിപ്പും കൂടാതെ അവർ അതിനു ഉചിതമായും രസകരമായും മറുപടി തരും. അവരിൽ നിന്നും ലഭിക്കുന്ന ഉത്തരത്തിനായി ഞാൻ കാത്തുനിൽക്കും. ഉത്തരം ലഭിച്ചാൽ ആവട്ടെ മനസ്സിന് ഒരു കുളിർമ കൈവരും. സന്തോഷമാകും . ഓരോ പുതിയ പുതിയ കാര്യങ്ങൾ കാണുമ്പോഴും എന്റെ മനസ്സിൽ പുതിയ പുതിയ ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. സംശയനിവാരണം നടത്താനായി ഞാൻ എന്റെ വീട്ടുകാരോട് വീണ്ടും ഓരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും. ചോദിച്ച് കഴിയുമ്പോഴാണ് അറിയുന്നത് അതൊരു മണ്ടൻ ചോദ്യം ആയിരിക്കും എന്നത് . എന്നാലും അവര് അതിനെ ഉചിതമായ രീതിയിൽ മറുപടി തന്നത് എന്നെ വളരെ അതിശയിപ്പിച്ചു. കൂടാതെ എനിക്ക് അവരോട് അറ്റമില്ലാത്ത സ്നേഹവും ബഹുമാനവും ആണ്. എനിക്ക് അവരോടൊപ്പം ഉള്ള യാത്രകൾ എത്ര പോയാലും മതിവരില്ല. എന്തായാലും ഈ അവധിക്കാലം എങ്ങനെ കഴിഞ്ഞു പോകും എന്നറിയാതെ വിഷമിച്ചിരുന്ന ഞാൻ വളരെ സന്തോഷത്തോടുകൂടിയാണ് എന്റെ ഈ അവധിക്കാലത്തെ ഓരോ ദിവസവും ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. പ്രപഞ്ചനാഥന് സ്തുതി പറയുന്നതോടൊപ്പം ഞാനെന്റെ ഈ കുറിപ്പ് ഉപസംഹരിക്കുന്നു. ❤️

Comments
Post a Comment