കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകിവരുന്ന 2024 - 25 വർഷത്തെ, 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന INSPIRE AWARD ന് പട്ടിക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥി അമൻ അബൂബക്കർ അർഹനായി. സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തവർ ആശയവിനിമയം നടത്തുന്നതിന് സാധാരണയായി ആംഗ്യഭാഷയാണല്ലോ ഉപയോഗിക്കുന്നത്. ഈ മേഖലയിൽ വൻ കുതിച്ചുച്ചാട്ടം സാധ്യമാകുന്ന "സൈൻ ഗ്ലൗ "കണ്ടു പിടിച്ചതിനാണ് ഈ വിദ്യാർത്ഥിയെ അവാർഡിന് അർഹനാക്കിയത്. ആംഗ്യ രൂപത്തിൽ ആശയവിനിമയം നടത്തുമ്പോൾ, ഇത്തരം ആംഗ്യങ്ങളെ വളരെ കൃത്യതയോടും വേഗത്തിലും തൽസമയം ടെക്സ്റ്റുകളായോ അല്ലെങ്കിൽ ശബ്ദമായോ മാറ്റുന്നതിന് ഈ ഉപകരണം ഉപയോഗിക്കാം. പട്ടിക്കാട് മുള്ള്യാകുർശ്ശി സ്വദേശിയും സഹകരണ വകുപ്പ് ഇൻസ്പെക്ടറുമായ കരിപ്പാലി മുഹമ്മദ് സലീമിന്റെയും റൂബിയയുടെയും മകനാണ് അമൻ അബൂബക്കർ.

Comments

Popular posts from this blog

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂൾ - ജി.എച്ച്.എസ്.എസ്. പട്ടിക്കാട്