പുതുവർഷം
AOUFA V, 7 D,
Govt.H.S.S PATTIKKAD
പൊന്നിൻ മഴ,
ഉഷസ്സിനാരവം ഓതി നിന്നു.
പരിമളമേറുന്ന പനിനീർച്ചെടി
ഉച്ചയായപ്പോഴതാ ചെരിഞ്ഞു നിന്നു.
സന്താപമായി ധരണിയിലേക്ക്
ഭാനുവിന്നൂഷ്മാവേറ്റെൻ ശിരസ്സിൻമീതെ ഇറ്റിറ്റു വീഴുന്നു മഴത്തുള്ളികൾ .
വാരിയിലുലാത്തുന്നെൻ കാതിലെങ്ങോ
കേൾക്കുന്നിതാ കുറുക്കന്റെ കല്യാണ മേളം
കല്യാണ തിരക്കിലാ വീട്ടമ്മമാർ അയലിലെ തുകിലുകൾ പെറുക്കിയോടി
മിന്നി മറഞ്ഞ മിന്നലൊളിയായ് ഗഗനമാകെ അടിയും ഇടിയുമായ്
വിണ്ണിൻ വിളിപ്പാടും അന്ധകാരമായ്
ശക്തമായൊഴുകുന്ന ചാലുകളിലൂടെയാ കടലാസു വഞ്ചികൾ നിരനിരയായി
കൗതുകമോടെ പൈതങ്ങളതാ പാണി കൊട്ടിച്ചിരിക്കയായി
എങ്ങും പരത്തുന്ന മണ്ണിൻ പരിമളം അനിലനിലൂടെ നടക്കായായി.

Woww
ReplyDelete