കവിത

 

                          ആതിര .കെ .യു

           ഓർമ്മത്താളുകൾ 

ചിതലരിച്ച ഓർമ്മകൾ കലങ്ങിയൊഴുകുന്നു.

മനസ്സിൽ താളുകളിൽ വസന്തം പോൽ

ഉദിച്ചു നിൽക്കും ബാല്യങ്ങളിൽ നെയ്ത സ്വപ്നങ്ങൾക്ക് ചുംബനം നൽകുവാൻ....

വിധി കലഹിച്ച കൗമാരത്തിൻ പടവുകൾ 

കടന്നു യൗവനത്തിൽ എത്തിയ നേരത്തും

കളിചൊല്ലി കാലങ്ങൾ കോർത്തിണക്കിയ 

സൗഹൃദ കൊട്ടാരം നീറ്റലായ് അടർന്നു വീണു...

പിന്നെയും പണി തീർന്ന ജീവിത കുടിലിൽ 

വാർദ്ധക്യം കുടച്ചൂടി ആടിയുലഞ്ഞു 

അനാഥ പിറവിക്കു മാറ്റു കൂട്ടാൻ...

പിന്നെയും ഒത്തുകൂടി കണ്ണീർ കോറിയ 

മുഖചിത്രങ്ങളും, മരവിച്ച ഹൃദയങ്ങളും 

മാറാത്ത ബന്ധങ്ങൾക്കായ്....

ഇന്നും നിറഞ്ഞു നിൽപ്പുണ്ട്. കാഴ്ചകൾ മനസ്സിൽ,

കൂടൊഴിയാത്ത ഓർമ്മച്ചെപ്പിനെ ഓർത്തെടുക്കുവാൻ...

Comments

Popular posts from this blog

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂൾ - ജി.എച്ച്.എസ്.എസ്. പട്ടിക്കാട്