Dina Fathima K V എഴുതുന്ന കവിത
Dina Fathima K V (10 J)
G. H.S. S. Pattikkad
ഗാന്ധിതൻസ്വപ്ന ഇന്ത്യ
ഹേ ഭാരതമേ! നീയിന്നു സ്വതന്ത്ര..
സ്വസുഖം നോക്കാതെയപരനു
വേണ്ടി ജീവിതം സമർപ്പിച്ച
ഗാന്ധിതൻ പ്രയത്നത്താൽ
നിൻ എഴുപത്തിയേഴാം സ്വാതന്ത്ര്യവു
മാഘോഷിക്കുമീ വേളയിലിന്നും
സ്ത്രീ അടിച്ചുമർത്തപ്പെട്ടവളോ
ക്രൂശിക്കപ്പെടുന്നു അവളോരോ
നിമിഷവും.
ഭാരതാംബേ നിൻ മകളിന്നേറേ നിസ്സഹായ ... നിൻ ഭാവിയ വളിൽ ...നിൻ മകനാലനവളിന്നേറേ പീഡനമനുഭവിപ്പൂ ...
പറയൂ ,നീയൻ മാതാവേ !
ഇതോ പതിറ്റാണ്ടു നീണ്ട പോരാട്ടത്താൽ നാം നേടിയ സ്വാതന്ത്ര്യം ....? ഇതോ വിശുദ്ധിതൻ മഹാത്മാവു കണ്ട സ്വപ്നം ....?
പുരുഷ മേധാവിത്വം ഉച്ചാടനം ചെയ്ത ബാപ്പുജിയുടെ ഭാരതത്തിലിന്നു പുരുഷ മേധാവിത്വമോ ? എങ്ങുമെവിടെയും
അവളിന്നും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവൾ ... സ്വപ്നങ്ങൾ അസ്തമിച്ചവൾ .... ക്രൂശിക്കപ്പെടുന്നു ഭാരതമാതാവേ ഓരോ നിമിഷവുമവൾ ....
ഏറ്റവും സമത്വമുള്ളിവിടമിന്നസമത്വത്തിൻ കേന്ദ്രമോ?
കൈയ്യൂക്കുള്ളവനിന്നും ജേതാവോ? അവനോ കൂടെ നിയമവുമെന്നും ....
ഇതിനോ അന്നു സ്വാതന്ത്ര്യം കൈപ്പറ്റിയത് നാം ....? ഇന്നുമുച്ചാടനം നടത്താനൊത്തില്ല ... അസമത്വത്തിൻ കൊടിയ വന്മരത്തെ ....
ഗാന്ധി സ്വപ്നം കണ്ട പോൽ ദാരിദ്ര്യമകറ്റിയൊരു മതേതര ഭാരതം ..., അതോ അതുവെറുമൊരു സ്വപ്നമോ...
ശക്തിതൻ കുങ്കുമവും വിശുദ്ധിതൻ വെള്ളയും ആശകൾ നൽകുമീ പച്ചയും നൽകുമതൊരേയാശയം ...
സ്വാതന്ത്ര്യ ഗീതചൊല്ലിയൊഴുകീ ഗംഗയും യമുനയും ചൊല്ലുമതൊരേ ആശയം അഹിംസ വിളിച്ചോതുമീ ദേശിയ ഗാനവുമോതിയതുമതു തന്നെ
ഉയരൂ... ഉയരൂ... അഹിംസയാം സത്യത്തിനൊപ്പം വിണ്ണേറാം നമുക്കൊരുമിച്ചു ഗാന്ധിജി ആശിച്ച ഇന്ത്യയായ് .....

Comments
Post a Comment