Dina Fathima K V എഴുതുന്ന കവിത
Dina Fathima K V (10 J)
G H S S പട്ടിക്കാട്
സാഫല്യം
സാഫല്യമാകായീയോരോ സ്വപ്നവും സാഫല്യമാമീ തെല്ലാമെന്നാകുമീ ഭുവനവും നൽകുമതൊ രാശയമോ പ്രിയേ ...
തോൽവി തടസ്സമല്ലാതാനുമെന്നാലും, തോൽക്കുമെന്നോതും നിൻ മനസ്സാണ് തടസ്സം, നിൻ സ്വപ്നത്തെ തകർക്കും തടസ്സം ഈ തടസ്സം നിനക്കെന്നും സമ്മർദ്ദം, തോൽവിയും സൃഷ്ടിക്കും
സമ്മർദ്ദമാമീ മനസ്സിനാൽ നീയെങ്ങനെ നിൻ സ്വപ്നത്തെ സാഫല്യമാക്കും ......? എങ്ങനെനീയത് സ്വന്തമാക്കും, നിൻ്റെ മാത്രമാക്കും ?
പഴമൊഴിയുമെന്നാൽ പുതുമയുള്ളതുമീ മൊഴി," തോൽവി വിജയത്തിൻ മുന്നോടിയാണ്"
തോറ്റാലുമിനിയും സ്വപ്നമേകാനൊരു മനസ്സ് നിനക്കുള്ള കാലംവരെ നീ വിജയത്തിനേഴാകാശവും സ്വന്തമാക്കുമതു തീർച്ച
വിജയിക്കാത്തോരോ സ്വപ്നവും പറഞ്ഞത് ഒന്നു തന്നെ ഇനിയും മർത്യാ നീ പ്രയത്നിക്കൂ നിനക്ക് എന്നേക്കാൾ നല്ല വിജയമുറപ്പ്
ഓരോ മഹാത്മാവും മന്ത്രിക്കുന്നിതാ," ഞാനും തോൽവിയെ മറികടന്ന് വിജയിച്ചവനാണ്, നിന്നാല സാധ്യമായിയൊന്നുമില്ല"
ഗാനമായ് പ്രണയിക്കൂ നീ നിൻ സ്വപ്നത്തെ, അത് സഫലമാകാതിരിക്കില്ലൊരിക്കലും, പ്രയത്നങ്ങളൊന്നും വെളിച്ചം കാണാതെ പോകില്ല .. സാഫല്യമാവുക തന്നെ ചെയ്യും ....

Comments
Post a Comment