തകഴി അനുസ്മരണം


 തകഴി ശിവശങ്കരപ്പിള്ള - സർഗ്ഗ വിഹായസിലെ ധ്രുവനക്ഷത്രം..

   മലയാള മണ്ണിന്റെയും മനസ്സിന്റെയും കഥ യഥാതഥമായി ആവിഷ്കരിച്ച "കുട്ടനാടിന്റെ കഥാകാരൻ " തകഴി ശിവശങ്കരപ്പിള്ള 1912 ൽ അമ്പലപ്പുഴ താലൂക്കിലെ തകഴിയിലുള്ള അരിപ്പുറത്ത് വീട്ടിൽ ജനിച്ചു. അമ്പലപ്പുഴ,കരുവാറ്റ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ലോ കോളേജിൽ പഠിച്ച് പ്ലീഡർഷിപ്പ് പാസായി.അതിനുശേഷം കുറച്ചുകാലം വക്കീലായി സേവനമനുഷ്ഠിച്ചു.
       ചെറുകഥ,നോവൽ എന്നീ രംഗങ്ങളിൽ തകഴി നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.ചെമ്മീൻ, രണ്ടിടങ്ങഴി,തോട്ടിയുടെ മകൻ,ഏണിപ്പടികൾ,കയർ തുടങ്ങിയ നോവലുകളും നിത്യകന്യക,ഇങ്കുലാബ്,ഘോഷയാത്ര   ,കണക്കുതീർക്കൽ,മാഞ്ചുവട്ടിൽ തുടങ്ങിയ ചെറുകഥകളുമാണ് തകഴിയുടെ പ്രധാന കൃതികൾ .
 1956 ൽ ചെമ്മീൻ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1985 ൽതകഴിയുടെ സമഗ്രമായ സാഹിത്യ സംഭാവനകളെ പുരസ്ക്കരിച്ച്  ജ്ഞാനപീഠം അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു.ഇതേ വർഷത്തിൽ തന്നെ പത്മഭൂഷൻ ബഹുമതിക്കും തകഴി അർഹനായി.1999 ഏപ്രിൽ 10 ന് ആ സർഗ്ഗപ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
                    ഉണ്ണികൃഷ്ണൻ പി.പി
     (മലയാളം അധ്യാപകൻ, GHSS പട്ടിക്കാട് )

Comments

Popular posts from this blog

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂൾ - ജി.എച്ച്.എസ്.എസ്. പട്ടിക്കാട്