ഷർമിള. സി പട്ടിക്കാട് സ്കൂളിന്റെ സ്വന്തം മിയാവാക്കി പ ഠനം പരിസ്ഥിതിബന്ധിതമാക്കുക, പരിസ്ഥിതി സംരക്ഷണവബോധം കുട്ടികളിലുണർത്തുക, ശുദ്ധമായു നിറഞ്ഞ, തണുപ്പു നിറഞ്ഞ പക്ഷികളും ശലഭങ്ങളും വിരുന്നു വരുന്ന മനോഹരമായ ഒരു കൊച്ചുജൈവവൈവിധ്യ കാടൊരുക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂൺ മാസത്തിൽ പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ തിരുമുറ്റത്തൊരുക്കിയ മിയാവാക്കി വിദ്യാവനം മലപ്പുറം ജില്ലയിലെ തന്നെ ആദ്യ മിയാവാക്കി വിദ്യാവനമാണ്. ഇത്തരം കൊച്ചു വനങ്ങൾ സ്കൂളുകളിലും ഓഫീസ് മുറ്റങ്ങളിലും വീടിനോട് ചേർന്നും നട്ടുപിടിപ്പിക്കുന്നത് തദ്ദേശീയമായ നിരവധി സസ്യവർഗങ്ങളേയും പക്ഷികളേയും ശലഭങ്ങളേയും പരിചയപ്പെടാനും പ്രദേശത്തെ ചൂടു കുറക്കാനും, വാട്ടർറീചാർജിംഗിനും ശുദ്ധവായു ലഭിക്കാനും സഹായിക്കും. മിയാവാക്കി രീതിയിൽ മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്ത് നിലമൊരുക്കി ഒരു സ്ക്വയർ മീറ്ററിൽ4 തരം ചെടികൾ നടാം. വലിയ വൃക്ഷമാകുന്നവ, ചെറുവൃക്ഷം, കുറ്റിച്ചെടി, വള്ളിചെടി എന്നിവയൊക്കെ സ്ഥലത്തിനിണങ്ങുന്ന രീതിയിൽ തിരഞ്ഞെ...