GHSSപട്ടിക്കാട് സ്കൂളിൽ അഡ്മിഷൻ തുടരുന്നു
6 മെയ് 2025
പട്ടിക്കാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ 2025 - 26 അധ്യയന വർഷത്തേക്കുള്ള 5 മുതൽ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ക്ലാസുകളിലേക്ക് ഇന്നും അഡ്മിഷൻ നടക്കും. രാവിലെ 10 മണി മുതൽ 4 മണി വരെ കുട്ടിയുടെ രക്ഷിതാവ് താഴെ പറയുന്ന രേഖകളുമായി സ്കൂൾ ഓഫീസിൽ എത്തണം . മലയാളം , ഉറുദു, സംസ്കൃതം, അറബി തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിൽ വന്നു പോകാൻ സ്കൂൾ ബസ് ഉണ്ട് . മികച്ച പഠനാന്തരീക്ഷവും , ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. വളരെ മികച്ച ഐ.ടി ലാബും, വിപുലമായ ലൈബ്രറിയും പട്ടിക്കാട് സ്കൂളിന്റെ പ്രത്യേകതയാണ്. USS , NMMS, ഇൻസ്പെയർ അവാർഡ് എന്നിവയ്ക്ക് കുട്ടികളെ പ്രാപ്തമാക്കാൻ തീവ്ര പരിശീലനം നൽകി വരുന്നു. കലാ-കായിക മേഖലകളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി മേളകളിൽ അവരെ താരങ്ങളാക്കി മാറ്റാൻ കൃത്യമായ പരിശീലനം നൽകുന്നു. കുട്ടികളിലെ വ്യക്തിത്വ വികാസത്തിനും വിവിധ മേഖലകളിൽ കഴിവു തെളിയിക്കുന്നതിനും SPC, ലിറ്റിൽ കൈറ്റ്സ്, JRC , ഗൈഡ്സ് , വിദ്യാരംഗം, സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, SS ക്ലബ്ബ്, ഹരിത സേന എന്നിവയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു.
അഡ്മിഷൻ സമയത്ത് നൽകേണ്ട രേഖകൾ :-
1. അവസാനം പഠിച്ച സ്കൂളിൽ നിന്നും ലഭിക്കുന്ന TC(ഒറിജിനൽ )
2. കുട്ടിയുടെ ആധാർ കാർഡ് കോപ്പി
3. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കോപ്പി
4. റേഷൻ കാർഡ് കോപ്പി
5. കുട്ടിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അതിന്റെ കോപ്പി (ഇല്ലെങ്കിൽ പിന്നീട് ക്ലാസ് ടീച്ചറെ ഏൽപ്പിച്ചാൽ മതി)
വിവിധ തരം ക്ലബ്ബുകളിലെ കുട്ടികൾപട്ടിക്കാട് സ്കൂളിലെ SPC കേഡറ്റുകൾ
ഗൈഡ്സ് യൂണിറ്റ് അംഗങ്ങളുടെ ജൈവ കൃഷി വിളവെടുപ്പ്




╔═══════════════╗
ReplyDelete║⚠️ YOU ARE UNDER ⚠️║
║SURVEILLANCE BY 404 ║
╚═══════════════╝
-404