6 മെയ് 2025 പട്ടിക്കാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ 2025 - 26 അധ്യയന വർഷത്തേക്കുള്ള 5 മുതൽ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ക്ലാസുകളിലേക്ക് ഇന്നും അഡ്മിഷൻ നടക്കും. രാവിലെ 10 മണി മുതൽ 4 മണി വരെ കുട്ടിയുടെ രക്ഷിതാവ് താഴെ പറയുന്ന രേഖകളുമായി സ്കൂൾ ഓഫീസിൽ എത്തണം . മലയാളം , ഉറുദു, സംസ്കൃതം, അറബി തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിൽ വന്നു പോകാൻ സ്കൂൾ ബസ് ഉണ്ട് . മികച്ച പഠനാന്തരീക്ഷവും , ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. വളരെ മികച്ച ഐ.ടി ലാബും, വിപുലമായ ലൈബ്രറിയും പട്ടിക്കാട് സ്കൂളിന്റെ പ്രത്യേകതയാണ്. USS , NMMS, ഇൻസ്പെയർ അവാർഡ് എന്നിവയ്ക്ക് കുട്ടികളെ പ്രാപ്തമാക്കാൻ തീവ്ര പരിശീലനം നൽകി വരുന്നു. കലാ-കായിക മേഖലകളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി മേളകളിൽ അവരെ താരങ്ങളാക്കി മാറ്റാൻ കൃത്യമായ പരിശീലനം നൽകുന്നു. കുട്ടികളിലെ വ്യക്തിത്വ വികാസത്തിനും വിവിധ മേഖലകളിൽ കഴിവു തെളിയിക്കുന്നതിനും SPC, ലിറ്റിൽ കൈറ്റ്സ്, JRC , ഗൈഡ്സ് , വിദ്യാരംഗം, സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, SS ...