ഉച്ചഭക്ഷണ ഹാളും നവീകരിച്ച സ്റ്റാഫ് റൂമും ഉദ്ഘാടനം ചെയ്തു.

 



പട്ടിക്കാട് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഉച്ച ഭക്ഷണ ഹാളിൻ്റെയും നവീകരിച്ച സ്റ്റാഫ് റൂമിൻ്റേയും ഉദ്ഘാടനം മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ നിർവഹിച്ചു. എസ്.എസ്. എൽ. സി , പ്ലസ്ടു , എൻ. എം. എം. എസ്, യു.എസ്.എസ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന വിജയോത്സവവും നടന്നു. 

2024- 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് മികച്ച സൗകര്യത്തോടെയുള്ള  ഭക്ഷണ ഹാളും സ്റ്റാഫ് റൂമും സ്കൂളിന് അനുവദിച്ചത്. കിഴാറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് സമീർ സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ അസീസ് പട്ടിക്കാട് , വാർഡ് മെമ്പർ ബഷീർ മാസ്റ്റർ, ബിന്ദു വടക്കേകോട്ട, നജ്‌മുദ്ദീൻ, സീമ അസീസ്, ഷീജാ ജേക്കബ്, സ്മിത, ഇല്യാസ്, നാരായണൻ കുട്ടി, വാസന്തി എന്നിവർ സംസാരിച്ചു. 


പി.ടി.എ പ്രസിഡണ്ട് സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും ഹെഡ്മാസ്റ്റർ എ.കെ ലുഖ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂൾ - ജി.എച്ച്.എസ്.എസ്. പട്ടിക്കാട്