Posts

Showing posts from July, 2025

പട്ടിക്കാട് സ്കൂൾ കായിക മേള -2025

Image
  രക്ഷിതാക്കൾ/വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്👇👇 👉നാളെയും മറ്റന്നാളും (30/7/25ബുധൻ,31/7/25 വ്യാഴം) സ്കൂൾ സ്‌പോർട്സ് നടക്കും. 👉കാലാവസ്ഥ പ്രതികൂലമാണെങ്കിൽ സാധാരണ പോലെ ക്ലാസ് നടക്കും 👉മുഴുവൻ കുട്ടികളും സ്കൂളിൽ വരണം.വരേണ്ടത്  സ്കൂൾയൂണിഫോം ധരിച്ച്.  👉മത്സരത്തിൽ പങ്കെടുക്കുന്നവരോ കാണികളോ ആയ വിദ്യാർത്ഥികൾ ഒരു കാരണവശാലും സ്കൂൾ ഗ്രൗണ്ടിലല്ലാതെ, സ്കൂൾ കോമ്പൗണ്ടിലോ, സമീപത്തെ കടകളിലോ അനാവശ്യമായി ചുറ്റിത്തിരിഞ്ഞ് നടക്കാൻ പാടില്ലാത്തതുമാണ്.   👉കുട്ടികൾ 9 മണിക്ക് തന്നെ സ്കൂളിൽ എത്തുക. 👉ക്ലാസ് ടീച്ചറുടെ അടുത്ത് Present പറയുക.വൈകുന്നേരം 4 മണിക്കും Present ക്ലാസ് ടീച്ചറുടെ അടുത്ത് പറയണം. 👉കുട്ടികൾ ലീവ് ആകുന്നപക്ഷം രക്ഷിതാക്കൾ ക്ലാസ് ഗ്രൂപ്പിൽ നിർബന്ധമായും അവരുടെ ലീവ് അറിയിക്കേണ്ടതാണ്. 👉ഗ്രൗണ്ടിൽ പടക്കം,മറ്റ് വിധത്തിലുള്ള കൊടികൾ,മൊബൈൽ തുടങ്ങിയ സ്കൂളിൽ കൊണ്ട് വരുന്നതിന് വിലക്കുള്ള ഒരു വസ്തുക്കളും സ്പോർട്സ് ദിവസങ്ങളിലും കൊണ്ട് വരാൻ പാടില്ല. 👉എല്ലാ ഹൗസ് ലീഡേഴ്സും അവരവരുടെ ഹൗസിലുള്ള മൽസരാർത്ഥികളെ സമയബന്ധിതമായി മത്സരത്തിൽ എത്തിക്കാൻ ശ്രദ്ധിക്കണം 👉കാണികളായി നിൽക്കുന്ന എല്ലാ വിദ്യ...

പട്ടിക്കാട് സ്കൂളിൽ Monthly Test ഉയർന്ന മാർക്ക് നേടിയവരെ അനുമോദിച്ചു

Image
 

മികച്ച ബ്ലോഗ് എഴുത്തിന് സമ്മാനങ്ങൾ നൽകി

Image
  ജി.എച്ച്.എസ്.എസ് പട്ടിക്കാട് സ്കൂൾ ബ്ലോഗിൽ കഴിഞ്ഞ അക്കാദമിക വർഷത്തിൽ പോസ്റ്റ് ചെയ്ത ഏറ്റവും മികച്ച രചനകൾക്കുള്ള സമ്മാന ദാനം ഷീജ ടീച്ചർ, നാരായണൻ കുട്ടി മാസ്റ്റർ എന്നിവർ നിർവ്വഹിച്ചു. അമേയ (8 B) ,  ഷഹാമ (9 F) എന്നീ കുട്ടികളാണ് സമ്മാനാർഹരായത്. ചടങ്ങിൽ ബ്ലോഗ് എഡിറ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബ്ലോഗ് പബ്ലിഷർ അബ്ദുൽ ഖാദർ മാസ്റ്റർ, ലൈബ്രേറിയൻ ഷീജ എന്നിവർ പങ്കെടുത്തു

ഉച്ചഭക്ഷണ ഹാളും നവീകരിച്ച സ്റ്റാഫ് റൂമും ഉദ്ഘാടനം ചെയ്തു.

Image
  പട്ടിക്കാട് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഉച്ച ഭക്ഷണ ഹാളിൻ്റെയും നവീകരിച്ച സ്റ്റാഫ് റൂമിൻ്റേയും ഉദ്ഘാടനം മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ നിർവഹിച്ചു. എസ്.എസ്. എൽ. സി , പ്ലസ്ടു , എൻ. എം. എം. എസ്, യു.എസ്.എസ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന വിജയോത്സവവും നടന്നു.  2024- 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് മികച്ച സൗകര്യത്തോടെയുള്ള  ഭക്ഷണ ഹാളും സ്റ്റാഫ് റൂമും സ്കൂളിന് അനുവദിച്ചത്. കിഴാറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് സമീർ സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ അസീസ് പട്ടിക്കാട് , വാർഡ് മെമ്പർ ബഷീർ മാസ്റ്റർ, ബിന്ദു വടക്കേകോട്ട, നജ്‌മുദ്ദീൻ, സീമ അസീസ്, ഷീജാ ജേക്കബ്, സ്മിത, ഇല്യാസ്, നാരായണൻ കുട്ടി, വാസന്തി എന്നിവർ സംസാരിച്ചു.  പി.ടി.എ പ്രസിഡണ്ട് സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും ഹെഡ്മാസ്റ്റർ എ.കെ ലുഖ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.