പട്ടിക്കാട്
Search This Blog
Monday, March 6, 2017
Sunday, February 19, 2017
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍
അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം ചേര്‍ന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്
ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തല്‍മണ്ണ-മേലാറ്റൂര്‍ വഴി)
സ്ഥിതി ചെയ്യുന്നു. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ ലൈനില്‍ പട്ടിക്കാട്
(പൂന്താനം നഗര്‍)റെയില്‍വേ സ്റ്റേഷനില്‍നിന്ന് 1 കി ലോമീറ്റര്‍ മാത്രം
അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ല്‍ യു.പി.സ്കൂളായി ഉയര്‍ത്തിയതും 1956ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മിഡില്‍ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയര്‍ത്തിയതും ഈ സ്കൂളിന്റെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവണ്‍മെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരില്‍ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തല്‍മണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റര്‍ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാര്‍ച്ചില്‍ ഉയര്‍ന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എല്‍ സി ബാച്ച് പുറത്തു വരുമ്പോള്‍, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാര്‍ഡ് നേടിയ മന്നാടിയാര്‍ മാസ്റ്റര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയില്‍ ഉപമുഖ്യമന്ത്രി കെ അവുക്കാദാര്‍കുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ല്‍ വിദ്യാലയത്തിന്റെ ഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയില്‍ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കന്‍ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.
ചരിത്രം

Saturday, February 18, 2017
Subscribe to:
Posts (Atom)